Short Vartha - Malayalam News

കൊവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ അസ്ട്രാസെനക്ക

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് നിര്‍മ്മാണ കമ്പനിയായ അസ്ട്രാസെനക്കയുടെ നടപടി. ആഗോളതലത്തില്‍ വാക്‌സിന്റെ ഉല്‍പ്പാദനവും വിതരണവും അവസാനിപ്പിക്കുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിപണിയില്‍ അവേശിഷിക്കുന്ന സ്റ്റോക്കും തിരിച്ചെടുക്കും. UKയില്‍ വാക്‌സിന്‍ സ്വീകരിച്ച 51 പേര്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടതിയെ സമീപിച്ചപ്പോഴാണ് കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുള്ളതായി കമ്പനി കോടതിയില്‍ സമ്മതിക്കുന്നത്.