Short Vartha - Malayalam News

കെജ്‌രിവാളിന്റെ അറസ്റ്റ്‌: ജർമനിയുടെ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ജർമനി നടത്തിയ പരാമർശത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജർമൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് ഇതെന്നും ഇത്തരം കാര്യങ്ങളിൽ ഇടപെടരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കേസിൽ കെജ്‌രിവാളിന് ഏതൊരു വ്യക്തിയെയും പോലെ നീതിപൂർവമായ വിചാരണയ്ക്ക് അർഹതയുണ്ടെന്നാണ് ജർമൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.