Short Vartha - Malayalam News

മദ്യനയക്കേസ്; കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ CBI അറസ്റ്റ് ചെയ്തതിനെതിരെയും ജാമ്യം തേടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്തും CBI അറസ്റ്റ് ചെയ്തതിനെതിരെയുമായി രണ്ട് വ്യത്യസ്ത ഹര്‍ജികളാണ് കെജ്‌രിവാള്‍ സമര്‍പ്പിച്ചിട്ടുളളത്. ജൂണ്‍ 26നാണ് AAP മേധാവിയെ CBI അറസ്റ്റ് ചെയ്തത്.