Short Vartha - Malayalam News

ഗസയ്ക്ക് മാനുഷിക സഹായം എത്തിക്കുന്ന UNRWAയ്ക്ക് ധനസഹായം നല്‍കുന്നത് പുനസ്ഥാപിക്കുമെന്ന് ജര്‍മനി

ഇസ്രായേലിന്റെ വ്യാജപ്രചാരണത്തെ തുടര്‍ന്ന് ജര്‍മനി അടക്കമുള്ള 15 രാജ്യങ്ങള്‍ UNRWAയ്ക്ക് നല്‍കിയിരുന്ന സഹായം നിര്‍ത്തിവെച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതോടെ സാമ്പത്തിക സഹകരണം ഉടന്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ വികസന മന്ത്രി സ്വെന്യ ഷൂള്‍സയും വിദേശകാര്യമന്ത്രി അനലീന ബെയര്‍ബോക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണയുടെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഇസ്രായേലിന്റെ ആരോപണം പൊളിഞ്ഞത്.