Short Vartha - Malayalam News

യൂറോ കപ്പ്; ജര്‍മനിക്ക് തുടര്‍ച്ചയായ രണ്ടാം ജയം

ഹംഗറിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി വിജയം സ്വന്തമാക്കിയത്. 20-ാം മിനിറ്റില്‍ ജമാല്‍ മുസിയാലയും രണ്ടാംപാതിയില്‍ ഗുണ്ടോഗനുമാണ് ജര്‍മനിക്കായി ഗോളുകള്‍ നേടിയത്. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഹംഗറിക്ക് കഴിഞ്ഞെങ്കിലും ഗോള്‍ നേടാനായില്ല. ഇതോടെ ജര്‍മനി പ്രീ ക്വാര്‍ട്ടറിനോട് അടുത്തു. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജര്‍മനി.