Short Vartha - Malayalam News

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മനി

പുതിയ നിയമം അനുസരിച്ച് രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരാള്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെയ്ക്കാനും മൂന്ന് കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്താനും അനുമതി ലഭിക്കും. ആരോഗ്യ സംഘടനകളുടേയും പ്രതിപക്ഷപാര്‍ട്ടികളുടേയും എതിര്‍പ്പിനെ മറികടന്നാണ് കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയത്. പുതിയ നിയമത്തിന്റെ ഭാഗമായി ജുലൈ ഒന്ന് മുതല്‍ ക്ലബുകളില്‍ നിന്നും നിയമാനുസൃതമായി കഞ്ചാവ് വാങ്ങാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.