സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് കൊവാക്സിൻ വികസിപ്പിച്ചത്: ഭാരത് ബയോടെക്
കോവിഷീൽഡ് എന്ന കോവിഡ് 19 വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് വാക്സിന്റെ നിര്‍മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസിയായ അസ്ട്രാസെനക നടത്തിയ വെളിപ്പെടുത്തിലിന് പിന്നാലെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് കൊവാക്സിൻ നിർമിച്ചതെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് അറിയിച്ചു. ഇന്ത്യയിൽ ഫലപ്രാപ്തി പരീക്ഷണങ്ങൾ നടത്തിയ ഏക കോവിഡ് 19 വാക്സിൻ കൊവാക്സിൻ ആണെന്നും 27,000-ലധികം വിഷയങ്ങളിൽ മൂല്യനിർണ്ണയം നടത്തിയ ശേഷമാണ് ലൈസൻസ് ലഭിച്ചതെന്നും ഭാരത് ബയോടെക് പറഞ്ഞു.
Related News
കോവാക്സിന് പാര്‍ശ്വഫലം; BHUവിന്റെ പഠനറിപ്പോര്‍ട്ട് തള്ളി ICMR
കോവാക്സിന് സ്വീകരിച്ച മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന ബനാറസ് ഹിന്ദു സര്‍വകലാശാല(BHU)യുടെ പഠനറിപ്പോര്‍ട്ടാണ് ICMR തള്ളിയത്. BHU നടത്തിയ ഗവേഷണം കൃത്യതയോടെ ഉള്ളതല്ലെന്നും പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്ന പഠനവുമായി സഹകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ICMRനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ പറഞ്ഞു. വാക്സിന്റെ പാര്‍ശ്വഫലം സംബന്ധിച്ച് BHU നടത്തിയ പഠന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള ഡ്രഗ് സേഫ്റ്റി ജേണലിന്റെ എഡിറ്റര്‍ക്കും ICMR കത്തയച്ചു.Read More
കോവാക്സിനും കോവിഷീല്‍ഡും തമ്മില്‍ നടത്തിയ താരതമ്യ പഠനത്തിലാണ് കൊവിഡ് വൈറസിനെ നേരിടുന്നതില്‍ കോവിഷീല്‍ഡ് വാക്സിന് ഫലപ്രദമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്. കോവാക്സിനേക്കാള്‍ ശക്തമായ രോഗപ്രതിരോധ പ്രതികരണങ്ങള്‍ കോവിഷീള്‍ഡ് പ്രകടിപ്പിച്ചതായാണ് പഠനത്തില്‍ പറയുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.