Short Vartha - Malayalam News

ഇന്ത്യയില്‍ ഒരു വര്‍ഷം പാമ്പുകടിയേല്‍ക്കുന്നത് മൂന്ന് ലക്ഷത്തോളം പേര്‍ക്ക്; സ്‌നേക്ക്‌ബൈറ്റ് ഹെല്‍പ് ലൈനുമായി കേന്ദ്രം

പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് ഉടനടി സഹായവും മാര്‍ഗനിര്‍ദേശവും പിന്തുണയും ലഭ്യമാക്കാനാണ് സ്‌നേക്ക്‌ബൈറ്റ് ഹെല്‍പ് ലൈന്‍. 2030-ഓടെ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌നേക്ക്‌ബൈറ്റ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പുതുച്ചേരി, മധ്യപ്രദേശ്, അസം, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണ് ഹെല്‍പ് ലൈന്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.