Short Vartha - Malayalam News

കോഴിക്കോട് ജില്ലയില്‍ ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്കാണ് അസുഖം സ്ഥിരീകരിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കാണ് ഈ രോഗം പകരുന്നത്. ക്യുലക്സ് ഇനത്തില്‍പ്പെട്ട കൊതുക് പടര്‍ത്തുന്ന ഈ രോഗം മുനുഷ്യരിലേക്ക് അപൂര്‍വമായി മാത്രമേ പകരാറുള്ളൂ. പ്രധാന രോഗലക്ഷണങ്ങള്‍ പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.