Short Vartha - Malayalam News

കുട്ടികളില്‍ മുണ്ടിനീര് രോഗം വ്യാപകമാവുന്നു

10,611 കേസുകളാണ് ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ടുചെയ്തത്. കുറച്ചു വര്‍ഷങ്ങളായി ദേശീയ പ്രതിരോധകുത്തിവെപ്പ് പദ്ധതി പ്രകാരം മുണ്ടി നീരിന് വാക്സിന്‍ നല്‍കുന്നില്ല. പകര്‍ച്ചവ്യാധി വന്‍ തോതില്‍ വ്യാപിക്കാന്‍ കാരണമായത് പ്രതിരോധ കുത്തിവെപ്പ് കിട്ടാത്തതാണ്. വായുവിലൂടെ പകരുന്ന രോഗത്തിന് കാരണം പാരമിക്സൊ വൈറസാണ്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളില്‍ വീക്കമാണ് പ്രധാന ലക്ഷണം.