Short Vartha - Malayalam News

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കങ്ങളുമായി ‘വണ്‍ ഹെല്‍ത്ത്’

മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പാക്കി പകർച്ചവ്യാധികൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്കരിച്ച 'വണ്‍ ഹെല്‍ത്തിന്റെ' പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. പകർച്ചവ്യാധികൾ തടയുന്നതിനുള്ള ഏകാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്.