Short Vartha - Malayalam News

കാക്കനാട് DLF ഫ്ളാറ്റില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു

കാക്കനാട് DLF ഫ്ളാറ്റില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഫ്ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇവയില്‍ 19 സാമ്പിളുകളുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച മുതലാണ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉള്‍പ്പെടെയുളള ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയത്.