Short Vartha - Malayalam News

കാക്കനാട് DLF ഫ്‌ളാറ്റില്‍ മുന്നൂറിലധികം പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും

കഴിഞ്ഞാഴ്ച മുതലാണ് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. കുടിവെള്ളത്തിലെ ബാക്ടീരിയയുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്നാണ് സംശയം. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഫ്‌ളാറ്റില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി കിണറുള്‍പ്പെടെയുള്ള ജലസ്രോതസുകളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. വെള്ളത്തിന്റെ പരിശോധന ഫലം വന്നാല്‍ മാത്രമേ രോഗബാധയുടെ കാരണം വ്യക്തമാകൂ.