Short Vartha - Malayalam News

രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് കുറിപ്പടികളില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി ICMR

45 ശതമാനം മരുന്ന് കുറിപ്പടികളും സാധാരണ ചികിത്സാമാര്‍ഗ നിര്‍ദേശങ്ങളില്‍ നിന്ന് വ്യതിചലിച്ചുള്ളവയാണെന്ന് ICMR ന്റെ റാഷണല്‍ യൂസ് ഓഫ് മെഡിസിന്‍സ് ടാസ്‌ക് ഫോഴ്സ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. 13 ടെറിറ്ററി കെയര്‍ ഹോസ്പിറ്റലുകളിലെയും മെഡിക്കല്‍ കോളേജുകളിലെയും 7800 ഔട്ട്പേഷ്യന്റ് രോഗികളുടെ കുറിപ്പടികളാണ് പരിശോധിച്ചത്. ഹെല്‍ത്ത് റിസര്‍ച്ച് ഏജന്‍സിയുടെ ഫെബ്രുവരി ലക്കം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.