Short Vartha - Malayalam News

ഉഗ്ര വിഷമുള്ള പാമ്പിന്‍ വിഷത്തെ പോലും നിര്‍വീര്യമാക്കാനാവുന്ന ആന്റിബോഡി കണ്ടെത്തി ശാസ്ത്രജ്ഞര്‍

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരാണ് ആന്റിബോഡി കണ്ടെത്തിയത്. മൂര്‍ഖന്‍, രാജവെമ്പാല, ക്രെയ്റ്റ്, ബ്ലാക്ക് മാമ്പ തുടങ്ങിയ ഉഗ്ര വിഷമുള്ള എല്ലാവിധ പാമ്പുകളുടെയും വിഷത്തെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ഒരു സിന്തറ്റിക് ഹ്യൂമന്‍ ആന്റിബോഡിയാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. പാമ്പുകടിയേറ്റ് ഓരോ വര്‍ഷവും ആയിരക്കണക്കിന് പേര്‍ മരിക്കുന്ന സാഹചര്യത്തില്‍ ഈ ആന്റി ബോഡിയുടെ കണ്ടെത്തല്‍ വലിയ നേട്ടമാണ്.