Short Vartha - Malayalam News

പകര്‍ച്ച വ്യാധി ഭീഷണിയില്‍ ഇടുക്കിയും

മഴ തുടങ്ങിയതോടെ ഇടുക്കി ജില്ലയില്‍ ഡെങ്കിപ്പനി കേസുകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. 171 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി, മലമ്പനി, ജലജന്യ രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ച വ്യാധികളും ഇത്തവണ ഇടുക്കിയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 25 പേര്‍ എലിപ്പനി സംശയിച്ച് ചികിത്സയിലാണ്.