Short Vartha - Malayalam News

ഇടുക്കിയിലെ ഡെങ്കിപ്പനി വ്യാപനം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജില്ലയിൽ കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ വീടിന് പുറത്തുള്ള പറമ്പുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഡെങ്കിപ്പനി വർധിക്കാൻ കാരണമാകുന്നുണ്ടെന്നും അതിനാൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.