Short Vartha - Malayalam News

കഴിഞ്ഞ വര്‍ഷം കൊടുംപട്ടിണിയിലായത് 28.2 കോടിപ്പേരെന്ന് ഐക്യരാഷ്ട്രസഭ

ഐക്യരാഷ്ട്രസഭ പുറത്തുവിട്ട 'ഗ്ലോബല്‍ റിപ്പോര്‍ട്ട് ഓണ്‍ ഫുഡ് ആന്‍ഡ് ക്രൈസിസി'ലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പട്ടിണിയിലായ സ്ഥലം ഗസയാണ്. യുദ്ധം ആരംഭിച്ച ശേഷം ഗസയില്‍ കൊടുംപട്ടിണി നേരിടുന്നത് 5.77 ലക്ഷം പേരാണ്. ഗസയെ കൂടാതെ ദക്ഷിണ സുഡാന്‍, ബുര്‍ക്കിനാഫാസോ, സൊമാലിയ, മലി തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പട്ടിണി കൂടുതലുള്ളത്. 2.4 കോടി അധികം ആളുകളാണ് 2022-നെക്കാള്‍ 2023-ല്‍ ലോകത്ത് കൊടും പട്ടിണി അനുഭവിക്കുന്നത്.