Short Vartha - Malayalam News

മനുഷ്യത്വത്തിന്റെ പേരില്‍ റഫയില്‍ ആക്രമണം നടത്തരുതെന്ന് ഇസ്രായേലിനോട് WHO

മനുഷ്യത്വത്തിന്റെ പേരില്‍ ആക്രമണവുമായി മുന്നോട്ട് പോകരുതെന്നും പകരം സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി ഇസ്രായേലിനോട് WHO മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു. ആക്രമണത്തിന് മുമ്പുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ഒഴിപ്പിക്കല്‍ നടപടി പ്രായോഗിക പരിഹാരമല്ലെന്നും റഫയിലെ 1.2 ദശലക്ഷം ആളുകള്‍ക്ക് സുരക്ഷിതമായി മാറാന്‍ ഒരിടമില്ലെന്നും അദ്ദേഹം പറഞ്ഞു.