Short Vartha - Malayalam News

റമദാന്‍ വ്രതം: ഭക്ഷണക്രമത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി WHO

റമദാന്‍ സമയത്ത് സമീകൃതാഹാരം കഴിക്കാന്‍ ശ്രമിക്കണമെന്ന് WHO പറയുന്നു. നോമ്പ് തുറക്കുന്നതിന് മുമ്പോ ശേഷമോ അധികം വറുത്തതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും WHO നിര്‍ദേശിച്ചു. ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നതില്‍ നിയന്ത്രണം ഉണ്ടാകണമെന്നും ഭക്ഷണത്തിന് പലതരം ഹെര്‍ബ്സ് ഉപയോഗിക്കണമെന്നും പറയുന്നു. നോമ്പ് കാലത്ത് വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും WHO വ്യക്തമാക്കി.