Short Vartha - Malayalam News

ബംഗാളില്‍ നാല് വയസുകാരിയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു

അഞ്ച് വര്‍ഷത്തിന് ശേഷം രാജ്യത്ത് ആദ്യമായാണ് മനുഷ്യനില്‍ രോഗം സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയാണ് നാല് വയസുകാരിയുടെ രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയ്ക്ക് വീട്ടിലും ചുറ്റുപാടുകളിലുമായി കോഴിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, കടുത്ത പനി, വയറുവേദന എന്നീ ലക്ഷണങ്ങളെ തുടര്‍ന്ന കഴിഞ്ഞ ഫെബ്രുവരിയിലാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗനിര്‍ണയവും ചികിത്സയും നടത്തി മൂന്ന് മാസത്തിന് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായും WHO അറിയിച്ചു.