Short Vartha - Malayalam News

വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

ഒരുമാസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപ്തി കുറിച്ചുകൊണ്ട് ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നു. രാവിലെ വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുചേര്‍ന്നു. പള്ളി മിനാരങ്ങളിൽ തക്ബീർ ധ്വനികളാലും വ്രതത്തിന്റെ അനുബന്ധമായ ദാനധർമങ്ങളാലും ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ മുഴുകുകയാണ് വിശ്വാസികള്‍.