Short Vartha - Malayalam News

കേരളത്തില്‍ റംസാന്‍ വ്രതാരംഭം ചൊവ്വാഴ്ച

മാസപ്പിറവി കാണാത്തതിനാലാണ് റംസാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായത്. ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കി നോമ്പ് മാര്‍ച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി വ്യക്തമാക്കി. അതേസമയം മാസപ്പിറവി കണ്ടതിനാല്‍ സൗദിയില്‍ നാളെ റംസാന്‍ വ്രതം ആരംഭിക്കും. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇനിയുള്ള ഒരുമാസക്കാലം ഇസ്ലാം മതവിശ്വാസികള്‍ കഴിയുക.