Short Vartha - Malayalam News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തുടങ്ങിയ ഖാസിമാർ അറിയിച്ചു. പൊന്നാനിയിൽ ആണ് ശവ്വാൽ മാസപ്പിറവി കണ്ടത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാൾ. ഒമാനിലും വൈകാതെ പ്രഖ്യാപനമുണ്ടാകും.