Short Vartha - Malayalam News

മാസപ്പിറവി കണ്ടു: കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

കോഴിക്കോട് കാപ്പാടും പൊന്നാനിയിലും മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാരും മുസ്‌ലിം സമുദായ നേതാക്കളും അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ റമദാൻ പിറവി കണ്ടത് സ്ഥിരീകരിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചിരുന്നു.