Short Vartha - Malayalam News

ഇന്ത്യയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നാണ് WHOയുടെ കണക്കുകളില്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ചൈനയിലാണ്. ഇന്ത്യയില്‍ 2.98 കോടി ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരും 55 ലക്ഷം പേര്‍ ഹെപ്പറ്റൈറ്റിസ് സി ബാധിച്ചവരുമാണ്. കരളിനെ ഗുരുതരമായി ബാധിക്കുന്ന രോഗമാണിത്. 2022ല്‍ ആഗോളതലത്തില്‍ 254 ദശലക്ഷം പേര്‍ ഹെപ്പറ്റൈറ്റിസ് ബിയും 50 ദശലക്ഷം ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ചവരാണെന്നാണ് WHOയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.