Short Vartha - Malayalam News

ഹൈപ്പറ്റൈറ്റിസ് വ്യാപനം: മലപ്പുറത്ത് കനത്ത ജാ​ഗ്രത നിർദേശം

ജില്ലയിൽ ഹൈപ്പറ്റൈറ്റിസ് വ്യാപനം കുറഞ്ഞതായി ഇന്ന് ചേർന്ന അവലോകന യോഗത്തിന് ശേഷം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതേസമയം യുവാക്കൾ മരിച്ചത് ആശങ്കാജനകമാണെന്ന് പറഞ്ഞ DMO ജനങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു. ജില്ലയിൽ ഇതുവരെ 4000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കിയ DMO മുൻ മാസത്തെ അപേക്ഷിച്ച് രോഗവ്യാപനം കുറഞ്ഞെന്നും അറിയിച്ചു.