Short Vartha - Malayalam News

മഞ്ഞപ്പിത്തം; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

മഞ്ഞപ്പിത്തത്തിന്റെ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ജനിതകമാറ്റം വന്നിട്ടുണ്ടെങ്കില്‍ വൈറസിന്റെ ആക്രമണസ്വഭാവത്തിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് എട്ട് പേര്‍ മരിച്ചിരുന്നു. ജനുവരി മുതല്‍ 1032 മഞ്ഞപ്പിത്ത കേസുകളാണ് മലപ്പുറത്തുണ്ടായത്.