Short Vartha - Malayalam News

എറണാകുളത്ത് മഞ്ഞപ്പിത്തം പടരുന്നു; കളമശ്ശേരിയിലും രോഗം സ്ഥിരീകരിച്ചു

വേങ്ങൂരിന് പിന്നാലെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. നോര്‍ത്ത് കളമശ്ശേരിയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 28 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 17നാണ് വേങ്ങൂര്‍ പഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തില്‍ നിന്നുമാണ് രോഗം പടര്‍ന്നത് എന്നാണ് നിഗമനം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.