Short Vartha - Malayalam News

ഗസയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് വര്‍ധിക്കുന്നതായി WHO

ഗസയില്‍ ജനിക്കുന്ന കുട്ടികളുടെ ഭാരം വളരെ കുറവാണെന്ന് ഗസ മുനമ്പിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രൂക്ഷമായ പോഷകാഹാര കുറവ് കണ്ടെത്തുന്ന നവജാത ശിശുക്കളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഗര്‍ഭിണികളില്‍ ഭാരക്കുറവ്, പോഷകാഹാര കുറവ് എന്നിവ സാധാരണമായി കഴിഞ്ഞുവെന്ന് WHO വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ഗസയിലേക്ക് ഭക്ഷണ സാമഗ്രഹികള്‍ എത്തിക്കാന്‍ ആവശ്യമായ സുരക്ഷയോ സാഹചര്യമോ ഇപ്പോള്‍ ലഭ്യമല്ലെന്നും അവര്‍ പറഞ്ഞു.