Short Vartha - Malayalam News

മൂന്നാറില്‍ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകള്‍ തകര്‍ത്തു

മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപമാണ് കാട്ടനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള നടപടികള്‍ വനവകുപ്പ് ആരംഭിച്ചിട്ടുണ്ട്. അവധിക്കാലമായതിനാല്‍ ഒട്ടേറെ സഞ്ചാരികള്‍ മൂന്നറിലേക്ക് എത്തുന്നുണ്ട്. ഇത്തരത്തില്‍ ആനകളുടെ ശല്യം രൂക്ഷമാകുന്നത് വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.