Short Vartha - Malayalam News

ബംഗാളില്‍ NIA സംഘത്തിന് നേരെ ആക്രമണം; പ്രതികരണവുമായി മമത ബാനര്‍ജി

ആക്രമണം നടത്തിയത് ഭൂപതിനഗറിലെ സ്ത്രീകളല്ല NIA ആണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അര്‍ദ്ധരാത്രിയില്‍ എന്തിനാണ് റെയ്ഡ് നടത്തിയതെന്നും അവര്‍ക്ക് പോലീസ് അനുമതി ഉണ്ടായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അര്‍ദ്ധരാത്രിയില്‍ അപരിചിതര്‍ സ്ഥലത്തെത്തിയാല്‍ സ്വീകരിക്കുന്ന രീതിയിലാണ് നാട്ടുകാര്‍ പ്രതികരിച്ചതെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കാനാണ് BJP സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.