Short Vartha - Malayalam News

ഓസ്‌കര്‍ വേദിക്ക് പുറത്ത് പലസ്തീന്‍ അനുകൂല പ്രതിഷേധം

96ാമത് ഓസ്‌കര്‍ പുരസ്‌കാര പുരസ്‌കാര വേദിയായ ഡോണ്‍ഹി തിയേറ്ററിന് മുന്നില്‍ നൂറ് കണക്കിന് ആളുകളാണ് 'സീസ്ഫയര്‍ നൗ ഫ്രീ പലസ്തീന്‍' എന്ന മുദ്രാവാക്യം വിളിച്ച് തടിച്ചുകൂടിയത്. ഇതോടെ സിനിമാപ്രവര്‍ത്തകര്‍ക്ക് വേദിയില്‍ കൃത്യ സമയത്ത് പ്രവേശിക്കാനായില്ല. ഓസ്‌കര്‍ വേദിയിലും പലസ്തീന് ഐക്യദാര്‍ഢ്യവുമായി അമേരിക്കന്‍ ഗായിക ബില്ലി ഐലിഷ്, അഭിനേതാക്കളായ റാമി യൂസഫ്, മാര്‍ക്ക് റുഫല്ലോ, സംവിധായിക അവ ദുവെര്‍നെ തുടങ്ങിയ താരങ്ങളും രംഗത്തെത്തി.