Short Vartha - Malayalam News

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ‘ലാപത്താ ലേഡീസ്’

97ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ഇന്ത്യയുടെ എന്‍ട്രിയായി ഹിന്ദി ചിത്രം 'ലാപത്താ ലേഡീസ്' മത്സരിക്കും. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപത്താ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടത്. കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം എന്നീ ചിത്രങ്ങള്‍ ഇതിനായി പരിഗണിച്ചിരുന്നു.