Short Vartha - Malayalam News

ഓസ്‌കര്‍: ഒപ്പൻഹൈമര്‍ മികച്ച ചിത്രം; കിലിയൻ മർഫി മികച്ച നടന്‍; എമ്മ സ്റ്റോണ്‍ മികച്ച നടി

ആണവായുധത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഒപ്പൻഹൈമറുടെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രത്തിന് ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി. ഒപ്പന്‍ഹൈമര്‍ ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം സ്വന്തമാക്കി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച സഹനടന്‍, പുവര്‍ തിങ്‌സിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. ദ ഹോള്‍ഡോവേഴ്സിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയായി.