Short Vartha - Malayalam News

പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായേക്കും

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ അക്കാദമിയുടെ വൈസ് ചെയർമാനായ നടൻ പ്രേംകുമാർ താൽക്കാലിക ചെയർമാനായേക്കുമെന്ന് സൂചന. 2022 ൽ ബീന പോൾ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് പ്രേംകുമാർ വൈസ് ചെയർമാനായി സ്ഥാനം ഏറ്റെടുത്തത്. രഞ്ജിത്തിനെതിരായ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് അക്കാദമിയിൽ നിന്നും സിനിമാരംഗത്ത് നിന്നും രഞ്ജിത്ത് സ്ഥാനമൊഴിയണമെന്ന് അഭിപ്രായം ഉയർന്നിരുന്നു. തനിക്കെതിരെയുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രഞ്ജിത്തും രാജിവെച്ചത്.