Short Vartha - Malayalam News

ലൈംഗികാതിക്രമക്കേസ്‌: രഞ്ജിത്തിനെതിരായ പരാതി ബെംഗളൂരു പൊലീസിന് കൈമാറും

സംവിധായകന്‍ രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ്‌ ബെംഗളൂരു പൊലീസിന് കൈമാറും. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് പോലീസ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. യുവാവിന്റെ മൊഴി അടക്കം പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് രഞ്ജിത്തിനെതിരായ കേസ് കര്‍ണാടക പൊലീസിന് കൈമാറുന്നത്.