Short Vartha - Malayalam News

പീഡന പരാതി; സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

യുവാവിന്റെ ലൈംഗികപീഡിന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുപ്പതുദിവസത്തേക്കാണ് താല്‍കാലിക ജാമ്യം അനുവദിച്ചത്. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിനെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളുരുവിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസ് എടുത്തത്.