Short Vartha - Malayalam News

ലൈംഗികാതിക്രമ പരാതി; രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും അറസ്റ്റ് ചെയ്താലും സ്റ്റേഷനില്‍ നിന്നു ജാമ്യം ലഭിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. സിനിമയില്‍ അഭിനയിക്കാനായി വിളിച്ചു വരുത്തിയശേഷം ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലാണ് രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.