Short Vartha - Malayalam News

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ബംഗാളി നടി നല്‍കിയ പരാതിയിലും കോഴിക്കോട് സ്വദേശി നല്‍കിയ പീഡന പരാതിയിലുമാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും ചൂണ്ടിക്കാട്ടി രഞ്ജിത്തിന് കോടതി ജാമ്യം നല്‍കിയിരുന്നു. പരാതിക്കാരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം രഞ്ജിത്തിനെതിരായ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.