Short Vartha - Malayalam News

അസുഖബാധിതനായി ആശുപത്രിയില്‍; ലൈംഗികാതിക്രമ കേസില്‍ ഹര്‍ജിയുമായി രഞ്ജിത്ത്

ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായാണ് സംവിധായകന്‍ രഞ്ജിത്ത് ഹര്‍ജി നല്‍കിയത്. താന്‍ അസുഖബാധിതനായി ചികിത്സയിലാണെന്നും പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു. സിനിമയില്‍ അവസരം നല്‍കാത്തതിലെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതിയെന്ന് രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു. രഞ്ജിത്തിന്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാന്‍ കൊച്ചിയിലെത്തിയ തന്നെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.