Short Vartha - Malayalam News

പ്രേം കുമാർ ചലച്ചിത്ര അക്കാദമി ചെയർമാൻ

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേംകുമാറിന് ചുമതല. താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനാണ് അദ്ദേഹം. ചെയർമാൻ സ്ഥാനത്തു നിന്നും രഞ്ജിത്ത് രാജിവച്ച സാഹചര്യത്തിലാണ് പ്രേംകുമാറിന് അധിക ചുമതല നൽകിയത്. സാംസ്‌കാരിക വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇതാദ്യമായാണ് അക്കാദമി ചെയർമാൻ സ്ഥാനത്ത് സംവിധായകൻ അല്ലാത്ത ഒരാൾ വരുന്നത്.