Short Vartha - Malayalam News

രഞ്ജിത്ത് രാജി സന്നദ്ധത അറിയിച്ചു

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനോടൊപ്പം രാഷ്ട്രീയ സമ്മർദ്ദം കൂടി കടുത്തതോടെയാണ് രഞ്ജിത്ത് രാജിവെക്കും എന്ന വിവരങ്ങൾ പുറത്തു വരുന്നത്. രാജി തീരുമാനം സർക്കാരിനെയും ചലച്ചിത്ര അക്കാദമി അംഗങ്ങളെയും അറിയിച്ചു എന്നാണ് വിവരം. 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതിയുന്നയിച്ചത്.