Short Vartha - Malayalam News

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി അധികാരമേറ്റ് പ്രേംകുമാര്‍

കേരള ചലച്ചിത്ര അക്കാദമിയുടെ താല്‍ക്കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാര്‍ അധികാരമേറ്റു. ലെംഗിക പീഡന പരാതിയെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രേംകുമാറിലേക്ക് എത്തിയത്. നേരത്തെ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു പ്രേംകുമാര്‍. ഇതാദ്യമായാണ് സംവിധായകന്‍ അല്ലാത്ത ഒരാള്‍ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരുന്നത്.