Short Vartha - Malayalam News

നിയമ നടപടികളുമായി മുന്നോട്ടു പോകും: രഞ്ജിത്ത്

തനിക്കെതിരെ വന്ന ആരോപണങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സംവിധായകൻ രഞ്ജിത്ത്. സത്യം അറിയാതെയാണ് ചിലർ ആക്രമണം നടത്തുന്നതെന്നും നിയമ പോരാട്ടത്തിലൂടെ സത്യം തെളിയിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു. ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നതിനാലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതെന്നും രഞ്ജിത്ത് അറിയിച്ചു.