Short Vartha - Malayalam News

രഞ്ജിത്തിനെതിരെ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

രഞ്ജിത്തിനെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും രഞ്ജിത്ത് സ്വമേധയ രാജി സന്നദ്ധത അറിയിക്കുകയിരുന്നുവെന്നും സർക്കാർ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സർക്കാർ ഇരയ്‌ക്കൊപ്പമാണെന്നും കുറ്റം ചെയ്തവർ ആരായാലും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.