Short Vartha - Malayalam News

സംവിധായകന്‍ രഞ്ജിത്തിനെതിരെ പീഡന പരാതിയുമായി യുവാവ്

സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. 2012ല്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. നേരത്തെ ഒരു ബംഗാളി നടിയും രഞ്ജിത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.