Short Vartha - Malayalam News

രഞ്ജിത്തിനെതിരായ പരാതി; യുവാവിന്റെ മൊഴി രേഖപ്പെടുത്തി

സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഐശ്വര്യ ഡോങ്റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടെന്നും പലരും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും യുവാവ് വ്യക്തമാക്കി. 2012ല്‍ സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ബെംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി.