Short Vartha - Malayalam News

പ്രതിഷേധം; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആവശ്യമുയര്‍ന്നിരിക്കുന്നത്. പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. രഞ്ജിത്തിനെതിെരയുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ്.