Short Vartha - Malayalam News

വയനാട് ദുരന്തം: കാണാതായവരുടെ കരട് പട്ടിക പുതുക്കി

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്കു പ്രകാരം 119 പേരാണ് കാണാമറയത്തുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. DNA ഫലങ്ങൾ വന്നുതുടങ്ങിയതോടെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്. അതേസമയം ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരൽമല മേഖലകളിലും സൂചിപ്പാറ ചാലിയാർ പുഴയുടെ തീരങ്ങളിലുമാണ് തിരച്ചിൽ നടക്കുക.